മണ്ണാര്‍ക്കാട്: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ കള്‍ ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ജൂണ്‍ എട്ടിന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സര്‍ക്കാര്‍/എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.
https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് ‘അപ്ലൈ ഓണ്‍ലൈന്‍’ലിങ്കിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
സംസ്ഥാനത്തൊട്ടാകെയുള്ള 389 വൊക്കേഷണല്‍ ഹയര്സെക്കന്ഡറിസ്കൂളുകളില് സ്പോര് ട്സ് സ്കൂളുകളിലെ ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ ഒഴികെയുള്ള 41 സ്കില്‍ അധിഷ്ഠിത എന്‍.എസ്. ക്യൂ.എഫ് കോഴ്സുകള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. ഒരു ബാച്ചില്‍ 30 സീറ്റുകളാണുള്ളത്.
