പാലക്കാട്: സുവിധാ സമാഗം- നിധിആപ്കേ നികട് എന്ന പരാതി പരിഹാര അദാലത്ത് മഞ്ഞി ലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റ് ഹെഡ് പി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.പാലക്കാട് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പറേഷന്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈ സേഷന് ജില്ലാ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ചേരാമംഗലം മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരി പാടിയില്‍ ഇ.എസ്.ഐ.സി. ബ്രാഞ്ച് മാനേജര്‍ കെ.നമല്‍ കുമാര്‍, ജില്ലാ നോഡല്‍ ഓഫിസര്‍ എം. അംബികദേവദാസ് എന്നിവര്‍ ക്ലാസെടുത്തു.തൊഴിലുടമകള്‍, തൊഴിലാളികള്‍, പെന്‍ഷനേഴ്സ് ഉള്‍പ്പെടെ 65 ഓളം പേര് പങ്കെടുത്തു.
