ഷോളയൂര്‍:അട്ടപ്പാടിയുടെ മലഞ്ചെരിവുകളില്‍ മഴയുടെ ആദ്യഗന്ധം പടര്‍ന്ന നിമിഷത്തില്‍ വിത്തുപാട്ട് വീണ്ടും മണ്ണില്‍ മുഴങ്ങി.പുതിയ പ്രതീക്ഷകളുമായി മറ്റൊരു കൃഷിക്കാലത്തിലേക്ക് കൂടി മലനാട് ഉണര്‍ന്നപ്പോള്‍, ഷോളയൂര്‍ വരഗംപാടിയില്‍ നടന്ന ‘കമ്പളം 2026’ കാര്ഷികോത്സ വം അട്ടപ്പാടിയുടെ മണ്ണില്‍ വീണ്ടും പഞ്ചകൃഷിയുടെ ആത്മാവിനെ തൊട്ടുണര്‍ത്തി. വിത്ത് വീ ഴുന്ന മണ്ണില്‍ ജീവിതം മുളയ്ക്കുമെന്നും പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ജനതയില്‍ സംസ്കാ രം നിലനില്ക്കുമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലായി ഈ കാര്‍ഷികോത്സവം.
അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്സ് അസോസിയേഷന് ഫോര്‍ മില്ലറ്റ് (അറ്റ്ഫാം), കേരള കാര്‍ഷിക സര് വകലാശാലയുടെ ഐ.പി.ആര്. സെല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കമ്പളമൊരു ക്കിയത്.അട്ടപ്പാടിയുടെ പഴയകാല കൃഷിരീതികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന താണ് ഈ കാര്‍ഷികോത്സവം. മണ്ണൂക്കാരന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിപൂജയോടും പരമ്പ രാഗത വിത്ത് വിതയ്ക്കലോടെയുമാണ് ചടങ്ങുകള്‍ തുടങ്ങിയത്. നാടന്‍ വാദ്യമേളങ്ങളും ആദി വാസി നൃത്തങ്ങളും കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, വാര്‍ഡ് മെമ്പര്‍ ഷിനോജ്, അഗളി ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി. മനൂപ്, ആത്മ പാലക്കാട് പ്രൊജക്ട് ഡയറക്ടര്‍ എന്‍. ഷീല, അറ്റ്ഫാം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്. രഞ്ജിത്ത്, കേരള കാര്‍ഷിക സര്‍വകലാശാല ഐ.പി.ആര്. സെല്‍ വിഭാഗം മേധാവി ഡോ. രാജി വാസുദേവന്‍ നമ്പൂതിരി, അഗളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഗോവിന്ദരാജ്, അറ്റ്ഫാം ചെയര്മാന് വി.സി. രംഗസ്വാമി എന്നിവരുള്‍പ്പടെ ചടങ്ങില്‍ ങ്കെടുത്തു.
ചെറുധാന്യ കൃഷിയും അട്ടപ്പാടിയുടെ തനത് കൃഷിരീതികളും കൂടുതല്‍ ശക്തമാക്കേണ്ടതു ണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. മണ്ണിനോടും വിത്തിനോടും ആദിവാസി സമൂഹ ത്തിനുള്ള ആത്മബന്ധം വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കണമെന്നും, ഇത്തരം കൂട്ടാ യ്മകള്‍ കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. അട്ടപ്പാടിയിലെ വിവിധ ഊരുകളിലെ കര്‍ഷകപ്രതിനിധികള്‍, വനിതാ കൂട്ടാ യ്മകള്‍, യുവജനങ്ങള്‍, സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി, വന്‍ജന പങ്കാളിത്തത്തോടെയാണ് കമ്പളം നടന്നത്.
