മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും വിശകലനവും അറിയാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനമേര്‍പ്പെടുത്തി. www.results.kite.kerala.gov.in എന്ന ക്ലൗഡ ധിഷ്ഠിത പോര്‍ട്ടലും ‘Saphalam KITE’ എന്ന മൊബൈല്‍ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലങ്ങളറിയാം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Saphalam KITEഎന്ന് നല്കി പരിഷ്കരിച്ച മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തിഗത റിസല്‍ട്ടുകള്‍ക്കു പുറമെ സ്കൂള്‍-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങ ളിലുള്ള റിസല്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
റിസല്‍ട്ടുകള്‍ നേരെ ചിത്രമായോ പി.ഡി.എഫ്. ആയോ സോഷ്യല്‍മീഡിയ വഴി പങ്കുവെയ്ക്കാ നും ഈ വര്‍ഷം പുതുതായി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
