മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന ജില്ലയായ പാലക്കാടില്‍ ചൂടി നെ പ്രതിരോധിക്കാന്‍ കാര്യക്ഷമവും ഫലപ്രദവുമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്ന് മനു ഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടേ യും സന്നദ്ധ സംഘടനകളുടേയും സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്നും കമ്മീഷന് നിര് ദേശിച്ചു. ചൂട് വര്‍ധിക്കുമ്പോഴും വഴിയരികിലെ മരങ്ങളുടെ ശിഖരങ്ങള്‍ സുരക്ഷയുടെ പേരില്‍ മുറിച്ചുമാറ്റുകയാണെന്നും അപകടസാധ്യതയില്ലാത്ത മരങ്ങള്‍ മുറിക്കുകയാണെന്നും ആരോപി ച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പാലക്കാട് പുല്‍പ്പള്ളി പനയൂര്‍ സ്വദേശി കെ.കെ റിജുവാ ണ് പൊതു താത്പര്യഹര്‍ജി സമര്‍പ്പിച്ചത്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ് സെക്രട്ടറിമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ (സാമൂഹിക വനവല്‍ക്കരണം), ജില്ലാതല ട്രീ കമ്മറ്റി അംഗ ങ്ങള്, പരിസ്ഥിതി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, സ്കൂള്‍-കോളേജ് തലങ്ങ ളിലെ എന്‍.എസ്.എസ്. സംഘാടകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ചേരണ്ടത്. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്ത് ആക്ഷന്‍ പ്ലാനിന് ജില്ലാതലത്തില്‍ രൂപം നല്കി, ഏതെല്ലാം സ്ഥലങ്ങളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് തീരുമാനിക്കണം. അവയുടെ പരിപാ ലനം ആരാണ് നിര്‍വഹിക്കേണ്ടതെന്നും നിശ്ചയിക്കണം. കൂടാതെ മരങ്ങളുടെ പരിപാലനം ഉറപ്പാക്കാന്‍ ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും പീകരിക്കണം. ഈ കമ്മിറ്റിക്ക് ആവ ശ്യമായ സാങ്കേതിക സഹായം ജില്ലാ സമൂഹിക വനവല്‍ക്കരണവിഭാഗം നല്‍കണം.ഫലവൃക്ഷ തൈകള്‍ നല്‍കാനുള്ള നടപടികളും ഇവര്‍ സ്വീകരിക്കണം.
ജൂലൈ 22-ന് പാലക്കാട് നടക്കുന്ന സിറ്റിങ്ങില്‍ ജില്ലാ കലക്ടര്‍ക്ക് വേണ്ടി ഒരു മുതിര്‍ന്ന ഉദ്യോഗ സ്ഥന് പങ്കെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. 2012 മുതല്‍ 2019 വരെ വഴിയോരതണല്‍ പദ്ധതി പ്രകാരം തൈകള്‍ നടാറുണ്ടായിരുന്നുവെന്നും പദ്ധതി ഇപ്പോള്‍ നിലവി ലില്ലെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്റര്കമ്മീഷനെ അറിയിച്ചു. അപകടാവസ്ഥയില ല്ലാത്ത മരങ്ങള്‍ മുറിക്കരുതെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. മുമ്പ് നട പ്പാക്കിയിരുന്ന വഴിയോരതണല്‍ പദ്ധതി പാലക്കാട് ജില്ലയിലെങ്കിലും പുനരാരംഭിക്കുന്നത് സാമൂ ഹിക വനവത്കരണ ഡിവിഷന് പരിഗണിക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ആറാഴ്ചക്കുള്ളില്‍ ജില്ലാ കലക്ടര്‍ കമ്മീഷന് ഓഫിസില്‍ സമര്‍പ്പിക്കണമെന്നും കമ്മീ ഷന് നിര്‍ദേശിച്ചു.
