മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിയുക്ത എം.എല്‍.എ. എന്‍.ഷംസുദ്ദീന് സ്വീകരണവും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും സംഘടിപ്പിച്ചു. ചടങ്ങ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സേവ് ചെയര്മാന് ഫിറോസ് ബാബു അധ്യക്ഷനായി. മത്സരത്തില്‍ സ്ഥാനാര്‍ഥിയുടെ ഭൂരിപ ക്ഷം, മുന്നണിയും സീറ്റിന്റെയും എണ്ണവും പ്രവചിച്ച താരീഖ് അന്‍വര്‍ പാലക്കാട്, നഷീദ് പിലാ ക്കല്‍, സെല്‍ഫി മത്സരവിജയി ബക്കര്‍ കരിമ്പ എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, നഗരസഭ കൗണ്‍സിലര്‍ ഉമ്മുസല്‍മ, സേവ് രക്ഷാ ധികാരികളായ പഴേരി ഷരീഫ് ഹാജി, ടി.കെ അബൂബക്കര്‍ ബാവി, ബഷീര്‍ കുറുവണ്ണ, സേവ് ഭാരവാഹികളായ അബ്ദുല്‍ ഹാദി, നഷീദ് പിലാക്കല്‍, അസ്ലം അച്ചു, സി.ഷൗക്കത്ത് അലി, ഉമ്മര്‍ റീഗല്‍, ഫക്രുദീന്‍, റംഷാദ്, ഷറഫ് പഴേരി, റസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
