കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത് ആര്യമ്പാവ് വാര്‍ഡ് ശുചിത്വസമിതിയുടെ നേതൃ ത്വത്തില്‍ വളവഞ്ചിറ നഗറില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും ശുചീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.ജസീന അധ്യ ക്ഷയായി. മുന്‍പഞ്ചായത്ത് അംഗം പാറയില്‍ മുഹമ്മദാലി ശുചീകരണപ്രവര്ത്തനങ്ങള്ക്കുള്ള രൂപരേഖ അവതരിപ്പിച്ചു. അങ്കണവാടി, കിണര്‍ ശുചീകരണം, ഉറവിടനശീകരണം, ലഘുലേഖ വിതരണം, ഗൃസഹന്ദര്ശനം എന്നിവയാണ് നടത്തുന്നത്. ആശാപ്രവര്‍ത്തക കെ.സുജാത, എം.എല്‍.എസ്.പി. നഴ്സ് വി.നീതു, ആരോഗ്യപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കി.
