മണ്ണാര്‍ക്കാട്: പാചകവാതക വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കേരള ഹോട്ട ല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാനത്ത് 24മണിക്കൂര്‍ കടയപ്പ് സമരം നട ത്തും. സമരത്തിന്റെ ഭാഗമായി എണ്ണക്കമ്പനി ഓഫിസിന് മുന്നിലേക്കും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപ നങ്ങള്‍ക്ക് മുന്നിലും പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍.അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ നാളെ രാവിലെ 10മണിക്ക് ഹെഡ് പോസ്റ്റ് ഓഫിസിലേക്കാണ് പതിഷേധ മാര്‍ച്ച് നടത്തുക. ഭക്ഷ്യഉല്‍പ്പാദന വിതരണ മേഖലയുടെ നിലനില്‍പ്പിനായി നടത്തുന്ന സമര ത്തില്‍ എല്ലാ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കാറ്ററിങ്, ക്യാന്റീന്, ടീഷോപ്പ്, ഓണ്‍ലൈന്‍ ഫുഡ് ബിസിനസ് ഉടമകളും സ്ഥാപനം അടച്ചിട്ട് പങ്കുചേരണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.
പശ്ചിമേഷ്യയില്‍ യുദ്ധമാരംഭിച്ചപ്പോള്‍ പാചകവാതക വിതരണം ചുരുക്കിയത് ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കാറ്ററിങ് ഉള്‍പ്പടെയുള്ള ഭക്ഷ്യോല്‍പ്പാദന വിതരണ മേഖലയെ പ്രതിസന്ധി.യിലാക്കി. ഇതിന് പിന്നാലെയാണ് ഒറ്റയടിക്ക് സിലിണ്ടറിന് 993 രൂപ വര്‍ധിപ്പിച്ചതെന്ന് കെ.എച്ച്.ആര്.എ. ചൂണ്ടിക്കാട്ടുന്നു. ഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 1,498 രൂപയാണ് ഒരു സിലി ണ്ടറിന് മേല്‍ വിലവര്‍ധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികളെ കയറൂരി വിട്ടിരി ക്കുകയാണെന്നും തങ്ങളുടെ ലാഭം മാത്രം ലക്ഷ്യംവെച്ച് യാതൊരു പ്രതിബന്ധതയുമില്ലാതെ പെട്രോളിയം കമ്പനികള്‍ പാചകവാതകത്തിന് വിലവര്ധിപ്പിക്കുകയാണെന്നം കെ.എച്ച്.ആര്.എ. സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
