മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിസിക്കല്‍ ക്ലാസുകള്‍ താല് ക്കാലികമായി നിര്‍ത്തിവെച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പിന് വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ കുറഞ്ഞ താപനിലയും, യു വി ഇന്‍ഡക്സും രേഖപ്പെടുത്തിയ സാഹചര്യ ത്തിലാണ് നടപടി.
