പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് വായ്പ തിരിച്ചടവിനായി ഓണ്‍ലൈന്‍ സം വിധാനം സജ്ജമാക്കി. സ്റ്റേറ്റ് ബാങ്കിന്റെ SBI Collect വഴിയാണ് തിരി ച്ചടവിന് അവസരമൊരുക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമായ മൊബൈല്‍/കമ്പ്യൂട്ടര്‍ മുഖേന വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്-ക്രെഡിറ്റ്- പ്രീപെയ്ഡ് കാര്‍ഡ്, നെഫ്റ്റ്/ആര്‍,ടി.ജി.എസ്, യു.പി.ഐ (ബീം, ഗൂഗിള്‍പേ, ഫോണ്‍ പേ, പേടിഎം, മൊബിക്വിക്ക് മുതലായവ) എന്നിവയില്‍ ഏതെങ്കിലും മാര്‍ഗ്ഗം തിരി ച്ചടവിന് തെരഞ്ഞെടുക്കാം. യു.പി.ഐ/ റൂപേ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല. തിരിച്ച ടവ് രസീത് എസ്.ബി.ഐ കളക്ടില്‍ നിന്ന് ലഭിക്കും. മുന്‍ തീയതി കളില്‍ എസ്.ബി.ഐ കളക്റ്റ് മുഖേന നടത്തിയിട്ടുള്ള തിരിച്ചടവ് രസീതും ലഭിക്കുന്നതാണ്. ഇതിന് പുറമേ കോര്‍പ്പറേഷ ന്റെ ജില്ലാ/ഉപജില്ലാ ഓഫീസ് മുഖേനയും, എസ്.ബി.ഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കും. വായ്പാ നമ്പര്‍, തിരിച്ചടവ് സംഖ്യ, ഗുണഭോക്താവ് തന്നെ രേഖപ്പെടുത്തുന്നതിനാല്‍ കൃത്യത ഉറപ്പു വരുത്തുവാനും സാധിക്കും. tthps://bit.ly/3aYQrK0 എന്ന ലിങ്ക് QR Code സ്‌കാന്‍ ചെയ്തോ തിരിച്ചടവ് നടത്താം. കൂടുതല്‍ വിവരങ്ങള്‍, തിരിച്ചടവ് ലിങ്ക്, എന്നിവ കോര്‍പ്പറേഷന്റെ www.ksbcdc.com സെറ്റില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.