മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് വേതന സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ സ്വകാര്യ മേഖലയിലെ ഏകദേശം 25 ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്ക് അഷ്വറന്‍സ് മാതൃകയില്‍ രക്ഷാകവചം എന്ന പേരില്‍ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധ തിയില്‍ അംഗമാകുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ 5 ലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും.മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കു ന്നതോടൊപ്പം രക്ഷാകവചം പദ്ധതി പ്രകാരമുള്ള തുകയും നല്‍കും.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 10ന് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭ്യമാ കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ വേതന സുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൊഴിലുടമ തൊഴിലാളിക്ക് ബാങ്ക് വഴിയാണ് ശമ്പളം നല്‍കുന്നത്. പദ്ധതി പ്രകാരം, ഇതിനായുള്ള ഐ ടി പ്ലാറ്റ്ഫോമില്‍ തൊഴില്‍ സ്ഥാപനം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. മിനിമം വേതനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് ഈ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിച്ച് ഉറപ്പാക്കുകയും ചെയ്യുന്നു.
ചിയാക് വിഭാവനം ചെയ്ത പദ്ധതി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ പൂര്‍ണ സഹകര ണത്തോടെയാണ് നടപ്പാക്കുന്നത്. ഓരോ തൊഴിലാളിയുടേയും പദ്ധതി വിഹിതമായി ഒരു നിശ്ചിത തുക സ്വീകരിക്കും. ഈ തുക ക്രോഡീകരിച്ചാണ് അപകടമരണ ധന സഹായമായി നല്‍കുക. 2025-26 ബജറ്റില്‍ പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
