ഒലവക്കോട്: തീവണ്ടി യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനാ യി കേരള പൊലിസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ ‘പോള്‍ ആപ്പി ല്‍’ പുതിയ ‘റെയില്‍ മൈത്രി’ സേവനങ്ങള്‍ ലഭ്യമാക്കി.ഇതുമായി ബന്ധപ്പെട്ട് പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് യാത്രക്കാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടി പ്പിച്ചു. കമ്മ്യൂണിറ്റി റിലേഷന്‍ ഓഫിസര്‍ എ.എസ്.ഐ കൃഷ്ണകുമാര്‍ ക്ലാസെടുത്തു.
പോള്‍ ആപ്പിലെ ‘സര്‍വീസസ്’ എന്ന വിഭാഗത്തിലാണ് റെയില്‍ മൈത്രി സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സുരക്ഷയൊരുക്കുന്ന ‘ലോണ്‍ലി പാസഞ്ചര്‍’, ട്രെയിന്‍ സുര ക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ‘സീക്രട്ട് ഇന്‍ഫര്‍മേഷന്‍’, സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ പരിശോധിക്കാന്‍ ‘ലോസ്റ്റ് പ്രോപ്പര്‍ട്ടി ഗാലറി’, അനിഷ്ട സംഭവങ്ങള്‍ റിപ്പോ ര്‍ട്ട് ചെയ്യാന്‍ ‘റിപ്പോര്‍ട്ട് ഇന്‍സിഡന്റ്’ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിലെ കടകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഈ ആപ്പിലൂടെ സാധിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ സേവനങ്ങള്‍ ഉപയോഗിക്കാമെന്നും, ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലിസ് ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും എസ്.ഐ. കെ.ജെ പ്രവീണ്‍ അറിയിച്ചു.
