ചിറ്റൂര്‍: കാര്‍പെന്ററി മെഷീനുകള്‍ മോഷ്ടിച്ച പ്രതിക്ക് ആറുമാസ തടവിനും 3000 രൂപ പിഴയും അടയ്ക്കാന്‍ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 2013 ഒക്‌ടോബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലവഞ്ചേരി മലയടിവാര ത്തുളള ടി.എന്‍. രമേശന്റെ പണി നടക്കുന്ന വീടിന്റെ ചായ്പില്‍ സൂക്ഷിച്ചിരുന്ന മെഷീനുകളാണ് മോഷ്ടിച്ചത്. കൊല്ലങ്കോട് സബ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിസി വി.ജി. ഹാജരായി.