പാലക്കാട്: ഭാരത സെന്‍സസ്  2021 ന്റെ പ്രാരംഭ നടപടികള്‍ ആരം ഭിച്ചു. ഏകദേശം 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ താമസ സ്ഥലങ്ങളില്‍ എത്തുക. സെന്‍സ സ് ചരിത്രത്തിലാദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാന്‍ വെബ്‌പോര്‍ട്ടലും ഉപയോഗി ക്കും. ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് എന്ന വിശേ ഷണമാണ് സെന്‍സസ് 2021 നു നല്‍കിയിരിക്കുന്നത്. പൊതുജന ങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യാത്മകമായിരിക്കുന്ന തിനാല്‍ വീട് സന്ദര്‍ശിക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസ ര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോട് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്യണമെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് ഭാരത സെന്‍സസ് 2021 ന്റെ വിജയത്തിന് തികച്ചും അനിവാര്യമാണ്.സെന്‍സസിന്റെ ഒന്നാം ഘട്ടം വീടുപട്ടിക തയ്യാറാ ക്കലും വീടു കളുടെ സെന്‍സസുമാണ്. ഏകദേശശം 77,000 സര്‍ ക്കാര്‍ ഉദ്യോഗ സ്ഥരാണ് കേരളത്തില്‍ കണക്കെടുപ്പിനായി നിയോ ഗിക്കുന്നത്. രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2021 ഫെബ്രു വരിയില്‍ നടക്കുംഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാ ക്കുന്നതിനോടൊപ്പം ആവാസ സ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്താന്‍ കുടുംബത്തിന് ലഭ്യമായ സൗകര്യങ്ങള്‍, കൈവശമുളള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുന്നത്.

പരിശീലനം 25,26 തിയ്യതികളില്‍

ജില്ലാ തലത്തില്‍ സെന്‍സസിന്റെ മേല്‍നോട്ടവും ഉത്തരവാദി ത്വവും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായ ജില്ലാ കലക്ടര്‍ മാര്‍ക്കാണ്. ജില്ലയിലെ മറ്റു ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍, തഹ സില്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കും സെന്‍സസ് ക്ലാര്‍ക്കുമാര്‍ക്കും ഉളള ദ്വിദിന പരിശീലനം ഗവ. വിക്‌ടോറിയ കോളെജ് സെമിനാര്‍ ഹാളില്‍ ഫെബ്രുവരി 25, ഫെബ്രുവരി 26 നും നടക്കും. സെന്‍സസ് പ്രക്രീയ, ചോദ്യങ്ങള്‍, വിവിധ സെന്‍സസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത ങ്ങള്‍, 1948 ലെ സെന്‍സസ് ആക്ടും 1990 ലെ സെന്‍സസ് റൂളും മൊബൈല്‍ ആപ്പ്, സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിറ്ററിങ് പോര്‍ട്ടല്‍ (സി.എം.എം.എസ് പോര്‍ട്ടല്‍) തുടങ്ങിയ വിഷയങ്ങളി ലാണ് പരിശീലനം നല്‍കുന്നത്. ഓരോ കണക്കെടുപ്പിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് സെന്‍സസിനായി നിയോഗിക്ക പ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും പരിശീലന പരിപാടികളില്‍ കൃത്യ മായി പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!