പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേ ഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പി ക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് കോട്ടമൈതാനത്ത് തുടക്ക മായി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു.ഷാഫി പറമ്പില്‍ എം.എല്‍.എ. പരിപാടിയില്‍ അധ്യക്ഷനാ യി.

ചെറുകിട കർഷകർക്ക് സാങ്കേതികവിദ്യയോടൊപ്പം വളരാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പിന്നാക്ക വിഭാഗ കോർപ്പറേഷന്റെ സഹായം ആവശ്യമാണെന്നും കർഷകരുടെയും തൊഴിലാളികളുടെയും വളർച്ചയിൽ പിന്നാക്ക വിഭാഗ കോർപ്പ റേഷന് വലിയ പങ്കുള്ളതായും ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.

കൃഷിക്ക് വെള്ളം ലഭ്യമാക്കുന്നതിൽ പിന്നാക്ക വിഭാഗ കോർപ്പ റേഷൻ വലിയ പങ്കുവഹിക്കുന്നുണ്ട്. കർഷകത്തൊഴിലാളികളുടെ മക്കളുടെ ഭാവി ഉറപ്പുവരുത്തുന്നതിന് സ്കൂൾ, പഞ്ചായത്ത് തലങ്ങ ളിൽ കരിയർ ഗൈഡൻസ് സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാര്‍ച്ച് രണ്ട് വരെ കോട്ടമൈതാനത്താണ് മേള നടക്കുക. വ്യക്തിഗത ഗുണഭോക്താക്കളുടെയും കുടുംബശ്രീ സി.ഡി.എസ്സുകളുടെയും സന്നദ്ധസംഘടനകളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെയും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനമാണ് മേളയില്‍ ഉണ്ടായിരിക്കുക. പരമ്പരാഗത ഉല്‍പ്പന്ന ങ്ങളുടെ തല്‍സമയ നിര്‍മ്മിതി നേരിട്ട് കാണുന്നതിനുള്ള അവസര വും മേളയില്‍ ഉണ്ടാവും.  രുചിക്കൂട്ടൊരുക്കി ഫുഡ് കോര്‍ട്ടും മെഡി ക്കല്‍ ക്യാമ്പും മേളയില്‍ ഒരുക്കും. എല്ലാ ദിവസവും വൈകീട്ട് പ്രമുഖര്‍ പങ്കെടുക്കുന്ന കലാ –  സാംസ്‌കാരിക  പ്രഭാഷണ പരിപാടി കളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് മേള.

പരിപാടിയില്‍ റീ – ടേണ്‍ വായ്പ വിതരണം വി. കെ. ശ്രീകണ്ഠന്‍ എം. പി. നിർവഹിച്ചു. ജില്ലയിലെ എം.എല്‍.എ. മാരായ കെ. ബാബു, കെ.ഡി. പ്രസേനൻ, പി. ഉണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കെ.എസ്.ബി.സി.ഡി.സി. മുന്‍ചെയര്‍മാന്‍ സി.ടി. കൃഷ്ണന്‍, കെ.എസ്.ബി.സി.ഡി.സി. ഡയറക്ടര്‍ ഗോപി കോട്ടമുറിക്കല്‍, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍, കെ.എസ്.ബി.സി.ഡി.സി. ഡയറക്ടര്‍മാരായ എ.പി. ജയന്‍, എ.മഹേന്ദ്രന്‍, ടി. കണ്ണന്‍, ചെയര്‍മാന്‍ ടി. കെ. സുരേഷ്, കെ.എസ്.ബി.സി.ഡി.സി.  മാനേജിങ് ഡയറക്ടര്‍ കെ.ഭാസ്‌കരൻ, ടി.ആര്‍. അജയന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!