അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള-വട്ടമണ്ണപ്പുറം-ആഞ്ഞില ങ്ങാടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അഴുക്കുചാല്‍ നിര്‍മിക്കുന്നതിനും എംഇഎസ് ആലപ്പാടം -പടിക്കപ്പാടം റോഡ് കോണ്‍ക്രീറ്റ് ചെയ്യാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് അല നല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അ ലി മഠത്തൊടി എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. കോട്ടമണ്ണപ്പുറം-ആഞ്ഞിലങ്ങാടി റോഡില്‍ ജിഒച്ച്എസ്.എസ്. സ്‌കൂ ളിനും,പള്ളിക്കും സമീപത്തായാണ് പ്രധാനമായും മഴക്കാലത്ത് വെ ള്ളക്കെട്ട് രൂപപ്പെടുന്നത്.ഇത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു ണ്ട്.നിലവില്‍ ഇവിടെ ഓവു പാലം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇരുവശ ത്തും അഴുക്കുചാലില്ല.അഴുക്ക് ചാല്‍ നിര്‍മിച്ചാല്‍ മാത്രമേ വെള്ള ക്കെട്ടിന് പരിഹാരമാകൂ.ജിഒഎച്ച്എസ്എസ് സ്‌കൂള്‍,വിക്ടറി കോളേ ജ്,ബ്രെയിന്‍ കോളേജ്,ദാറുസ്സലാം മദ്രസ എന്നിവടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ആശ്രയിക്കുന്ന റോഡാണ് എംഇഎസ്-ആലപ്പാടം-പടിക്കപ്പാടം റോഡ്.റോഡ് കോണ്‍ക്രീറ്റ് ചെ യ്യുന്നതിന് 4,98,000 രൂപയോളം വേണ്ടി വരും.ഇത് അനുവദിച്ച് നല്‍ക ണമെന്നാണ് അലി നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഴു ക്കുചാല്‍ നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യ പ്പെടാമെന്നും റോഡ് കോണ്‍ക്രീറ്റിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കു ന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും എംഎല്‍എ ഉറപ്പു നല്‍കിയതായി അലി അറിയിച്ചു.