പാലക്കാട്: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മേഖലയെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തി 2021 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണ മെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരന്‍ എം എല്‍എ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മൈ ലൈഫ് സ്റ്റൈല്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്ക റ്റിംഗ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) അംഗങ്ങളായ തൊഴി ലാളികള്‍ക്കുള്ള ഐ ഡി കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം.പാലക്കാട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സിഐടിയു സംസ്ഥാനകമ്മിറ്റി അം ഗം ടി.കെ.അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തി.യൂണിയന്‍ ജില്ലാ പ്ര സിഡണ്ട് ജഗദീഷ് കുമാര്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി സുരേഷ് ബാബു,ജോയിന്റ് സെക്രട്ടറി അശോകന്‍,ജില്ലാ കമ്മിറ്റി അംഗങ്ങളാ യ മധു.കെ.വി,ബാബു.വി സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ശശികുമാര്‍ സ്വാഗതവും മൈ ലൈഫ് സ്‌റ്റൈല്‍ ജില്ലാ കണ്‍വീനര്‍ ജയപ്രകാശ്.എം നന്ദിയും പറഞ്ഞു.