സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു
പാലക്കാട്:വനകുടുംബം ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണവും ഒലവക്കോട് കെ.എഫ്.പി.എസ്.എ. ഹാളില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.കെ ദിവാകരന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡേവിസ് ആലപ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി.വനകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം വി.വി മുരുകന്‍കുട്ടി ആദരിച്ചു. ജില്ലാ സെക്രട്ടറി എം.ശശി കുമാര്‍, ജില്ലാ ട്രഷറര്‍ കെ.നാരായണന്‍കുട്ടി, രാജചന്ദ്രന്, ദിലീപ് കുമാര്‍, ഷക്കില, ശ്രീലത എന്നിവര്‍ സംസാരിച്ചു.
ജൂണ്‍ ആദ്യവാരത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘവും രൂപീകരിച്ചു.ഭാരവാഹികള്‍: കെ.കെ ദിവാകരന് (പ്രസിഡന്റ്), എ.രാജചന്ദ്രന്, എ.ഷക്കീല (വൈസ് പ്രസിഡന്റ്), എം.ശശികുമാര്‍ (സെക്രട്ടറി), എം.ഹരിഹരന്., വി.വസന്തകുമാരി (ജോയിന്റ് സെക്രട്ടറി), എസ്.ശ്രീലത (ട്രഷറര്‍).
