പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സെക്ടര്‍ ഓഫീ സേഴ്സിനും സെക്ടര്‍ പൊലീസ് ഓഫീസേഴ്സിനും പ്രശ്ന ബാധിതവും പ്രശ്ന സാധ്യതയുള്ള തുമായ ബൂത്തുകൾ കണ്ടെത്തുന്നതിനുള്ള വള്‍നറബിള്‍ മാപ്പിങ് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മീ ഷന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രശ്ന ബാധിത ബൂത്തുകള്‍ / പ്രശ്ന സാധ്യത കണ്ടെ ത്തുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്. 254 സെക്ടര്‍ ഓഫീസര്‍മാര്‍ക്കും 220 സെക്ടര്‍ പൊലീസ് ഓഫീസേഴ്സിനുമാണ് പരിശീലനം നല്‍കിയത്.
പരിശീലനത്തിന് സ്റ്റേറ്റ് ലവൽ മാസ്റ്റർ ട്രെയിനർമാരായ ഷാനവാസ്ഖാൻ (സ്പെഷ്യൽ തഹസിൽദാർ), അഹമ്മദ് നിസ്സാർ (സ്പെഷ്യൽ തഹസിൽദാർ) എന്നിവർ നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ ടോംസ്, കെ. കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
