തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയ നടപടികള്‍ കൂടുതല്‍ സുതാര്യവും കൃത്യവുമാക്കുന്നതിന് യു.ഐ.ഡി. അടിസ്ഥാന മാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശക്തമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
വ്യാജ അഡ്മിഷനുകള്‍ മൂലം പൊതുഖജനാവിന് ഉണ്ടാകുന്ന നഷ്ടം തടയുന്നതിനായി, ആറാം പ്രവൃത്തി ദിനത്തില്‍ പ്രവേശനം നേടിയ സാധുവായ യു.ഐ.ഡി ഉള്ള കുട്ടിക ളുടെ എണ്ണമാണ് തസ്തിക നിര്‍ണ്ണയത്തിന് പരിഗണിക്കേണ്ടതെന്ന് 2022ലെ കെ.ഇ.ആര് ചട്ടഭേദഗതിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുക ളിലെ കുട്ടികള്‍ക്ക് സാധുവായ യു.ഐ.ഡി. ലഭ്യമാണ്. യു.ഐ.ഡി ഇല്ലാത്തതിന്റെ പേരില്‍ ഒരിടത്തും പ്രവേശനമോ ആനുകൂല്യങ്ങളോ നിഷേധിക്കുന്നില്ല.സാങ്കേതിക തടസ്സങ്ങള്‍ കണക്കിലെടുത്ത്, സാധുതയുള്ള യു.ഐ.ഡി അപ്ലോഡ് ചെയ്യാനുള്ള സമയപരിധി 2025 ഓഗസ്റ്റ് 20 വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഇതിനുപുറമെ, കഴിഞ്ഞ ജൂലൈ 14 വരെ വാലിഡ് യു.ഐ.ഡി. ലഭിച്ചവര്‍ക്കും അപേക്ഷിച്ചിട്ടും എന്റോള്‍മെന്റ് ഐഡി മാത്രം ലഭിച്ചവര്‍ക്കും ഇളവ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവി ച്ചു.ഇതനുസരിച്ച് 2025-26 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇതിലൂടെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കും എയ്ഡഡ് സ്കൂളുകളില്‍ നിയമനം കാത്തിരിക്കുന്നവര്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പി.എസ്.സി വഴി 24,400 പേര്‍ക്കും എയ്ഡഡ് സ്കൂളുകളി ല്‍ 15,514 പേര്‍ക്കും നിയമനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.നിലവില്‍ 2014-15 അധ്യയന വര്‍ഷം വരെ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് മാത്രമാണ് തസ്തിക നഷ്ടപ്പെടു മ്പോള്‍ സംരക്ഷണം ലഭിക്കുന്നത്. 2015-16 മുതല്‍ നിയമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം ഇല്ലാത്തതിനാല്‍, കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാല്‍ സര്‍വീസില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യമുണ്ട്. 2015-16 മുതല്‍ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചെങ്കിലും സംരക്ഷണം ലഭിക്കാത്തതിനാല്‍ പുറത്തായവര്‍ 242 പേരാണ്. ഇതില്‍ 228 പേര് അധ്യാപകരും (എല്‍.പി: 53, യു.പി: 72, എച്ച്.എസ്: 103) 14 പേര് അനധ്യാപകരുമാ ണ്.ഒന്‍പത് വര്‍ഷം വരെ സേവനം ചെയ്ത അധ്യാപകര്‍ പോലും ഇങ്ങനെ പുറത്തുപോകേ ണ്ടിവരുന്ന സാഹചര്യം വിവിധ സംഘടനകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ 2015-16 മുതല്‍ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവര്‍ക്കും സംരക്ഷണം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതിന് ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്ന ത്. വിഷയത്തില്‍ ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും, അത് ലഭിക്കുന്ന മുറയ്ക്ക് അധ്യാപകരുടെ താല്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
