മണ്ണാര്‍ക്കാട്:വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നടമാളിക ഉഭ യമാര്‍ഗം റോഡിന് ശാപമോക്ഷമാകുന്നു.റോഡ് നവീകരണം ആരം ഭിച്ചു.അഴുക്കുചാല്‍ നിര്‍മാണം,ടാറിംഗ്,കോണ്‍ക്രീറ്റ് എന്നീ പ്രവൃ ത്തികളാണ് നടത്തുക.ഇതിനായി 20.85 ലക്ഷം രൂപയാണ് ചെലവഴി ക്കുന്നത്.
സിപിഎം ഓഫീസു മുതല്‍ വില്ലേജ് ഓഫീസ് ജങ്ഷന്‍ വരെയുള്ള അര കിലോമീറ്റര്‍ റോഡില്‍ മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നതും ഇ പ്പോള്‍ പൊളിഞ്ഞു കിടക്കുന്നതുമായ 12 മീറ്റര്‍ സ്ഥലത്ത് വീണ്ടും കോണ്‍ക്രീറ്റ് ചെയ്യും.ബാക്കി ഭാഗത്ത് ടാറിടും.ഇതില്‍ 93 മീറ്റര്‍ സ്ഥ ലത്തുണ്ടായിരിക്കും.അഴക്കുചാലുണ്ടാകുക.ഗണപതി ക്ഷേത്രം മുത ല്‍ അരകുര്‍ശ്ശി റോഡിലെ എതിര്‍പ്പണം ജങ്ഷന്‍ വരെയുള്ള റോഡി ലും കോണ്‍ക്രീറ്റ് ചെയ്യും.ആദ്യഘട്ടത്തില്‍ റൂറല്‍ ബാങ്കിനടുത്ത് റോ ഡിന്റെ ഒരു വശത്തായി അഴുക്കുചാല്‍ നിര്‍മാണമാണ് നടന്ന് വരു ന്നത്.വൈകാതെ തന്നെ റോഡ് ടാറിങ്ങും കോണ്‍ക്രീറ്റ് പ്രവൃത്തി യും ആരംഭിക്കുമെന്നും ഈ മാസത്തോടെ നവീകരണം പൂര്‍ത്തിയാ ക്കുമെന്നും കരാറുകാരന്‍ പറഞ്ഞു.
ദേശീയപാതയ്ക്കു സമാന്തരമായി നഗരമധ്യത്തില്‍ സ്ഥിതി ചെയ്യു ന്ന റോഡിന് ദേശീയപാതയോളം പ്രാധാന്യമുണ്ട്.അഞ്ച് വര്‍ഷം മുമ്പ് ടാറിങ്ങും കോണ്‍ക്രീറ്റും നടത്തിയ റോഡില്‍ ശുദ്ധജലവിതരണ പ ദ്ധതിയുടെ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചതോടയൊണ് ശ നിദശ തുടങ്ങിയത്.നാള്‍ക്ക് നാള്‍ തകര്‍ന്ന് കാല്‍നട പോലും അസാ ധ്യമായ നിലയിലേക്കായി റോഡിന്റെ അവസ്ഥ.റോഡ് നവീകരണ ത്തിനായി പലതവണ ടെണ്ടര്‍ വെച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.നഗരത്തിലെ സുപ്രധാനമായ റോഡിന്റെ തകര്‍ ച്ച പരിഹരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു.
ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ നഗരസഭ തന്നെ മുന്‍കൈയെടുത്ത് കരാറുകാരനെ കൊണ്ട് പ്രവൃത്തി ഏറ്റെ ടുപ്പിച്ചത്.എംഎല്‍എ അനുവദിച്ച പ്രളയഫണ്ടില്‍ നിന്നുള്ള 13 ലക്ഷം രൂപയ്ക്കുള്ള പ്രവൃത്തിയുടെ കരാര്‍ പ്രേമരാജനെന്ന കരാറുകാരന്‍ ഏറ്റെടുത്തു.ജനുവരിയില്‍ പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നുവെങ്കിലും നഗരസഭാ ഫണ്ട് വിനിയോഗിച്ചുള്ള 7,85,000 രൂപയുടെ പ്രവൃത്തിയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ കന്‍ വൈകിയതാണ് നവീകരണമാരംഭിക്കാന്‍ വൈകിയതെന്നാണ് അറിയുന്നത്.നടമാളിക റോഡിലൂടെയുള്ള യാത്ര സുഗമമാ കുന്ന തോടെ നഗരത്തില്‍ പുതുതായി നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാ രത്തിനും കരുത്താകും.