പട്ടാമ്പി: അനധികൃതമായി പുഴമണല്‍ കടത്തിയ രണ്ട് ടിപ്പര്‍ ലോറി കള്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖാസുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. പട്ടാമ്പി തിരുവേഗപ്പുറ വില്ലേജ് പ രിധിയിലെ പൈലിപ്പുറത്ത് നിന്നും അനധികൃതമായി പുഴ മണല്‍ കയറ്റി വരികയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളാണ് പിടികൂടിയത്. വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കുറ്റക്കാര്‍ക്കെ തിരെ നടപടി സ്വീകരിക്കുന്നതിനായി വാഹനങ്ങള്‍ കൊപ്പം പോ ലീസിന് കൈമാറിയതായി പരിശോധനക്ക് നേതൃത്വം നല്‍കിയ പ ട്ടാമ്പി തഹസില്‍ദാര്‍ ടി.പി കിഷോര്‍ അറിയിച്ചു.

വില്ലേജ് ഓഫീസര്‍മാരായ കെ.സി. കൃഷ്ണകുമാര്‍, അജിത ഫിലിപ്പ്, ഉദ്യോഗസ്ഥരായ രോഹിത്, എസ്.സെബാസ്റ്റ്യന്‍ എന്നിവരും പരിശോ ധനയില്‍ പങ്കെടുത്തു. അനധികൃത കരിങ്കല്‍, ചെങ്കല്‍ ക്വാറി ഖന നം, മണല്‍ കടത്ത്, നെല്‍വയല്‍ നികത്തല്‍ എന്നിവ തടയുന്നതിനാ യി ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സബ് ഡിവിഷന്‍തല സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളതായും പ്ര കൃതി ചൂഷണ പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീക രിക്കുമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!