മണ്ണാര്‍ക്കാട്: കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂ ലം മുടങ്ങി കിടക്കുന്ന പയ്യനെടം റോഡിന്റെ ശോചനീയാവസ്ഥ പ രിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യനെടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എംഇഎസ് കോളേജ് പരിസരത്ത് ബഹുജന സത്യാ ഗ്രഹ സമരം നടത്തി.റാഫി മൈലംകോട്ടില്‍,കണ്ണന്‍ മൈലാംപാടം, അലന്‍ മാത്യു ജോണ്‍,രാധാകൃഷ്ണന്‍,മുഹമ്മദാലി വിപി,സിരാജ്, പ്ര സാദ്,ജുനൈസ് നെച്ചുള്ളി,ഷാഹിന എന്നിവരാണ് നിരാഹാരമനു ഷ്ഠിച്ചത്.
സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. സമര ത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി,കെപി സുരേഷ് രാജ്,എപി സുമേഷ്‌കുമാര്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തി ല്‍,സിഎംപി ജില്ലാ കമ്മിറ്റി അംഗം അബു വറോടന്‍,പിഎം നൗഫല്‍ തങ്ങള്‍,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,മുസ്തഫ വറോടന്‍,രവി വെള്ളാ രംകോട്ടില്‍,രാജന്‍,അമ്പാടത്ത്,പികെ അബൂട്ടി,വി പ്രീത,സുരേഷ് കൈതച്ചിറ,കെവി അമീര്‍,കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗങ്ങ ളായ ഇന്ദിരമടത്തുംപുള്ളി,വിജയലക്ഷ്മി,ഷെമീര്‍ തുടങ്ങിയവര്‍ സം ബന്ധിച്ചു.സമാപന സമ്മേളനത്തില്‍ പയ്യനെടം മഹല്ല് ഖാസിയാ യിരുന്ന ഉസ്മാന്‍ സഖാഫി,പെരുമ്പടാരി ഇടവക വികാരി ഫാ.ഡോ. ജോര്‍ജ്ജ് തിരുത്തിപ്പിള്ളി,എന്നിവര്‍ സംബന്ധിച്ചു.
നിര്‍ത്തി വെച്ച റോഡ് പണി ഉടന്‍ പുനരാരംഭിക്കുക, അശാസ്ത്രീയ മായ ഡ്രൈനേജ് പൊളിച്ച് മാറ്റുക,പ്രദേശവാസികളുടെ യാത്രാ ക്ലേ ശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായിരുന്നു സമരം.നാലു വര്‍ഷം മുമ്പ് നവീകരണത്തിനായി റോഡ് പൊളിച്ചപ്പോള്‍ മികച്ചൊ രു റോഡ് കിഫ്ബിയിലൂടെ ലഭിക്കുമെന്ന നാട്ടുകാരുടെ പ്രതീക്ഷ യാണ് അസ്ഥാനത്തായത്.അശാസ്ത്രീയമായ നിര്‍മാണം മൂലം കാ ല്‍നട പോലും ദുസ്സമായ തീര്‍ന്ന സാഹചര്യത്തിലാണ് പയ്യനെടം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തുടര്‍ സമരങ്ങ ളുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.22ന് പിഡബ്ല്യുഡി ഓഫീസ് ബഹുജന ഉപരോധവും നടത്തും.ത്രിതല പഞ്ചായത്ത് പ്രതിനി ധി കള്‍ സമരത്തില്‍ സംബന്ധിക്കും.തുടര്‍ന്നും റോഡ് നവീകരണം പുനരാരംഭിക്കാന്‍ വൈകിയാല്‍ ഈ മാസം അവസാനത്തോടെ ദേശീയപാത ഉപരോധിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.