ഓങ്ങല്ലൂർ: സംസ്ഥാനത്തെ മാലിന്യ നിർമാർജന രംഗത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനം വലിയ മുന്നേറ്റമുണ്ടാക്കിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനുമുള്ള പ്രവർത്തന ങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ഹരിത കർമ്മ സേനയുടെ മാതൃകാപരമായ പ്രവർ ത്തനം സഹായിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
കൺവെൻഷൻ സെന്റർ യാഥാർത്ഥ്യമായതിന് പുറമെ കഴിഞ്ഞ അഞ്ച് വർഷക്കാലം ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധി ച്ചു. സർക്കാരിന്റെ സഹായത്തോടെ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പി ലാക്കാൻ കഴിഞ്ഞു. സ്കൂളുകൾ, ബഹുനില കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം നിർമ്മാ ണം പൂർത്തിയാക്കി ഉദ്ഘാടനങ്ങൾ നടന്നുവരികയാണ്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ റോഡുകൾ യാഥാർത്ഥ്യമായത് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണെന്നും മന്ത്രി വ്യക്തമാക്കി.
മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി രജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വകുപ്പ് ഉദ്യോഗസ്ഥന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനി ധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
