തച്ചമ്പാറ: ടീം തച്ചമ്പാറ യുടെ നേതൃത്വത്തില്‍ റോഡില്‍ പൊലി ഞ്ഞവരുടെ ഓര്‍മ്മ ദിനാചരണം നടത്തി. എല്ലാ വര്‍ഷവും നവം ബര്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ഐക്യരാഷ്ട്ര സംഘടന ഈ ദിനം ലോകത്തില്‍ എല്ലായിടത്തും ആചരിക്കുന്നുണ്ട്. തുടര്‍ച്ചയായി വാ ഹനാപകടങ്ങള്‍ സംഭവിക്കാറുള്ള തച്ചമ്പാറ, എടായ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലിഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് വേണ്ടിയാണ് പരി പാടി സംഘടിപ്പിച്ചത്. ടീം തച്ചമ്പാറ യുടെ മുന്‍ പ്രവര്‍ത്തകനായി രുന്ന ഉബൈദുള്ള ഇടായ്ക്കലിനെ അനുസമരിച്ചാണ് പരിപാടികള്‍ ക്ക് തുടക്കമായത്. കല്ലടിക്കോട് എസ് ഐ ഭാസി ഉദ്ഘാടനം ചെയ്തു. കെ.ഹരിദാസന്‍ അധ്യക്ഷനായി. പി.ആഷിഖ്, സതീഷ്, സാബു , വേ ണി, സാദിഖ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!