ചിറ്റൂര്‍: മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശി മിഥുന് (ഒന്നാം പ്രതി), കൊഴിഞ്ഞാമ്പാറ ഗാ ന്ധിനഗര് സ്വദേശി അരുണ്‍ കുമാര്‍ (രണ്ടാം പ്രതി) എന്നിവരെ ചിറ്റൂ ര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 5000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. 2016 ജൂലൈ രണ്ടിന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റൂര്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി ബിസി ഹാജ രായി.