തച്ചമ്പാറ: കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിനോടനുബന്ധിച്ചുള്ള ഉദ്യാനം, തച്ചമ്പാറ പ ഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിച്ച് വികസനവിപുലീകരണം നട ത്തണമെന്ന് സിപിഐഎം തച്ചമ്പാറ ലോക്കല്‍ സമ്മേളനം സര്‍ക്കാ രിനോട് ആവശ്യപ്പെട്ടു.

എടായ്ക്കല്‍ അറഫ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. പി സി മാണി, പി ഹരിത, ഒ നാരായണന്‍കുട്ടി എന്നിവരായിരുന്നു പ്ര സീഡീയം.എആര്‍ രവിശങ്കര്‍ രക്തസാക്ഷി പ്രമേയവും ടി ഷാജ് മോഹന്‍ അനുശോചന പ്രമേയവും സെക്രട്ടറി കെ കെ രാജന്‍ പ്രവര്‍ത്ത റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഏരിയാസെക്രട്ടറി യുടി രാമകൃഷ്ണന്‍, അംഗങ്ങളായ കെഎന്‍ സുശീല, കെകെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

കെകെ രാജന്‍ സെക്രട്ടറിയായി 13 അംഗ ലോക്കല്‍കമ്മിറ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
