അലനല്ലൂര്‍:എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്കൂള്‍ സംഘടിപ്പിച്ച നയന്‍സ് ഫുട്ബോ ള്‍ ടൂര്‍ണമെന്റില്‍ എല്‍.പി. വിഭാഗത്തില്‍ ജേതാക്കളായ അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്കൂള്‍ ടീമിനെ സ്കൂള്‍ അധികൃതരും പി.ടി.എയും അനുമോദിച്ചു.
ഫൈനല്‍ മത്സര ത്തില്‍ വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂളിനെയാണ് കൃഷ്ണ സ്കൂള്‍ പരാജയപ്പെടു ത്തിയത്.നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളുകള്‍ നേടാത്തതിനെ തുടര്‍ന്ന് പെനാ ല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.ഷൂട്ടൗട്ടില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കൃഷ്ണ സ്കൂള്‍ താരങ്ങളും ഗോള്‍കീപ്പറും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകര്‍ നല്കിയ പരിശീല നത്തിന്റെ യും ഫലമാണ് ഈ വിജയമെന്ന് പി.ടി.എ. പ്രസിഡന്റ് അഭിപ്രായപ്പെട്ടു.വരും വര്‍ഷങ്ങ ളിലും കായികതാരങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും മികച്ച പരിശീലനവും നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
