മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12105 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 24 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 44 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 2145 പേര്‍ ഒന്നാം ഡോസും 5770 പേര്‍ രണ്ടാം ഡോസുമടക്കം 7915 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 424 പേര്‍ ഒന്നാം ഡോസും 2126 പേര്‍ രണ്ടാം ഡോസുമടക്കം 2550 പേരും, 60 വയസിനു മുകളിലുള്ള 195 പേര്‍ ഒന്നാം ഡോസും 1377 പേര്‍ രണ്ടാം ഡോസുമടക്കം 1572 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്.
ആകെ 1780 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ 2 മുന്നണിപ്രവര്‍ത്തകര്‍ രണ്ടാം ഡോസും.18 മുതല്‍ 45 വയസ്സുവരെയുള്ള 19 പേര്‍ ഒന്നാം ഡോസും 1254 പേര്‍ രണ്ടാം ഡോസുമടക്കം 1273 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 382 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 3 പേര്‍ ഒന്നാം ഡോസും 119 പേര്‍ രണ്ടാം ഡോസുമടക്കം 122 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 12 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ള 6 പേര്‍ ഒന്നാം ഡോസും 5 പേര്‍ ര ണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാള്‍ രണ്ടാം ഡോസും ഉള്‍പ്പെടും.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്ത ക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.