പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ യുവതികള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന കോഴ്സ് പൂര്‍ത്തി യാക്കിയവര്ക്കുള്ള നിയമന ഉത്തരവുകള്‍ കെ.ശാന്തകുമാരി എം.എല്‍.എ. വിതരണം ചെയ്തു.
ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസ് മുഖേന തലശ്ശേരി നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയി നിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പത്ത് മാസത്തെ പരിശീലനം നല് കിയത്.18-24 വയസ്സ് പ്രായമുള്ള, പത്താം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ യോഗ്യതയുള്ളവ ര്‍ക്കായി നടത്തിയ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 18 പേര്‍ക്കാണ് നിയമനം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എന്‍. സരിത അധ്യക്ഷയായി.ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ എം.ഷമീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.ടി.ടി.എഫ്. പ്രിന്‍സിപ്പല്‍ വി.എം സരസ്വതി കോഴ്സ് വിശദീ കരിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന ജോയ്, ധന്യ, സെക്രട്ടറി രാമന്‍കുട്ടി, ഫിനാന്‍സ് ഓഫിസര്‍ അനില്‍കുമാര്‍, എന്‍.ടി.ടി.എഫ്. സീനിയര്‍ ഓഫീസര്‍ വികാസ് പാലേരി എന്നിവര്‍ സംസാരിച്ചു.
