പാലക്കാട്: തിരുവനന്തപുരം-ഷാലിമാര്‍ സുപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതിയെ റെയില്‍വേ പൊലിസ് എസ്. ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തമിഴ്നാട് ചിദംബരം സീര്കുഴി മയിലാടുംതുറെ പുഴുവപ്പെട്ട സ്ട്രീറ്റില്‍ മുരുഗേശന്‍ (46) ആണ് അറസ്റ്റിലായത്.

എ.സി. കോച്ചില്‍ സഞ്ചരിക്കുകയായിരുന്ന ബംഗാള്‍ സ്വദേശിയുടെ 10,000 രൂപയാണ് അപഹരിച്ചത്.കത്തികാണിച്ചും ദേഹോപദ്രവം ചെയ്തും പണം കവര്‍ച്ച ചെയ്തെന്നാണ് പരാതി. തൃശ്ശൂരിനും പാലക്കാടിനും മധ്യേയാണ് സംഭവം.വിവരമറിഞ്ഞ പൊലിസ് പാലക്കാട് നിന്നും ടെര്യിനില് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിക്കേറ്റ പരാതിക്കാരനെ വൈദ്യപരിശോധനക്ക് വിധേയനാക്കി യാത്രതുടരാനുള്ള സൗകര്യവും പൊലിസ് ഒരുക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലിസ് അറിയിച്ചു. എ.എസ്.ഐ. ഷക്കീര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ യഹ്യ, പോസ്റ്റ് കോമ്മണര് ഗിരീഷ്, ആര്.പി.എഫ്. എ.എസ്.ഐ. സുനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
