അലനല്ലൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെ ന്റ് നടപ്പിലാക്കുന്നതിലൂടെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന പാലക്കാട് ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത് ആയി അലനല്ലൂര്‍ ഗ്രാ മപഞ്ചായത്ത്.സെക്രട്ടറിയുടെ ചേംബറില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പ ത് മണി മുതല്‍ വൈകീട്ട് നാലു മണിവരെ നടന്ന ഓണ്‍ലൈന്‍ ഐ എസ്ഒ ഓഡിറ്റിലാണ് ഗ്രാമപഞ്ചായത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കേ ഷന്‍ നിലനിര്‍ത്തിയത്.സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ടാറ്റ കണ്‍ സല്‍ട്ടന്‍സിക്ക് വേണ്ടി ലീഡ് ഓഡിറ്റര്‍ സനൂപ് ആണ് ഓഡിറ്റ് നട ത്തിയത്.
പുതിയ ഭരണസമിതി അധികാരമേറ്റശേഷം ഗ്രാമപഞ്ചായത്ത് ഗു ണമേന്‍മാനയം രൂപീകരിച്ച് ഗുണമേന്മാ മാന്വല്‍ തയ്യാറാക്കി. ധന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് തയ്യാറാക്കി സേവനങ്ങള്‍ സമയബന്ധിതമായി നല്‍ കി.പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഐഎസ്ഒ നേടി യെടുത്തതെന്ന് സദ്ഭരണം നോഡല്‍ ഓഫീസറായ അസിസ്റ്റന്റ് സെക്രട്ടറി ജിബുമോന്‍ ഡാനിയേല്‍ പറഞ്ഞു.
പഞ്ചായത്ത് സേവനങ്ങള്‍ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകു മെന്നും സേവനങ്ങള്‍ ലഭിക്കുന്നതില്‍ എന്തെങ്കിലും കാലതാമസം നേരിട്ടാലോ ആരെങ്കിലും പണമോ പാരിതോഷികമോ ആവശ്യപ്പെ ടുകയോ ചെയ്താല്‍ നേരിട്ട് സെക്രട്ടറിയോടോ /അസിസ്റ്റന്റ് സെക്രട്ട റിയോടോ പരാതിപ്പെടാമെന്ന് സെക്രട്ടറി ബിന്‍സി ചെറിയാന്‍ പറ ഞ്ഞു.ഓഫീസ് സൂപ്രണ്ട് രഞ്ചിനി.എസ് .ആര്‍,മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.