അഗളി: കനത്ത മഴയില്‍ വലിയ പാറക്കഷ്ണങ്ങളും മരവും കടപുഴകി വീണും അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെ ട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
ഏഴാം വളവു കഴിഞ്ഞുള്ള വെള്ളച്ചാട്ടത്തിന് സമീപത്ത് മരം കട പുഴകി വീണു.ഒമ്പതാം വളവിനടുത്താണ് വലിയ പാറക്കഷ്ണങ്ങളും ചെളിയും മണ്ണും പതിച്ചത്.ഇതോടെ ഗതാഗതം അസാധ്യമായി. പ ത്രവുമായി എത്തിയ വാഹനവും പാലായില്‍ നിന്നും പുലര്‍ച്ചെ അട്ടപ്പാടിയിലേക്കെത്തുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ്,അഗളി പൊലീസ്,സിവില്‍ ഡിഫന്‍സ്,വൈറ്റ് ഗാര്‍ഡ് എന്നിരെത്തി ചുരം പാതയില്‍ നിന്നും മരങ്ങളും മറ്റും നീക്കുന്ന പ്രവൃത്തി ആരംഭി ച്ചു.രണ്ട് ജെസിബികളുടെ സഹായത്തോടെയാണ് പ്രവൃത്തി നട ത്തിയത്.രാവിലെ പത്ത് മണിയോടെ ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സൗകര്യമൊരുക്കി.
മണിക്കൂറുകള്‍ പിന്നിട്ടാണ് ഗതാഗതം പൂര്‍ണമായി പുന:സ്ഥാപി ച്ചത്.തഹസില്‍ദാര്‍,പഞ്ചായത്ത്,പൊതുമരാമത്ത് വകുപ്പ്,വനംവ കുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.