മലപ്പുറം: കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു.ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ റിയാനാ ഫാത്തിമ (8) ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നു. ഉറങ്ങുന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രി മുഴുവന്‍ ഇടവേളയില്ലാതെ പെയ്ത അതിശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!