തച്ചനാട്ടുകര: നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ എന്ന മുദ്രാവാക്യ വുമായി തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റി പരിധിയിലെ നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി നല്‍കുന്ന പഠനകിറ്റ് വിതരണം ഒറ്റപ്പാലം എംഎല്‍എ അഡ്വ.കെ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.

പഠനവണ്ടിയുടെ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വ ഹിച്ചു.ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് വിജയ് അധ്യക്ഷനായി. സിപി എം ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍,എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ പ്രസി ഡന്റ് ഹരികര്‍ണന്‍ എന്നിവര്‍ സംസാരിച്ചു.പാലക്കാട് ജില്ലാ കമ്മി റ്റി അംഗം അമല്‍ജിത്ത് കെ എസ്,മണ്ണാര്‍ക്കാട് ഏരിയ ജോയിന്റ് സെക്രട്ടറി അലി ഹൈദര്‍,ഏരിയ സെക്രട്ടറിയേറ്റ് അംഗ ങ്ങളായ വര്‍ഷ,ഫായിസ്,സിപിഎം ലോക്കല്‍ സെന്റര്‍ അംഗങ്ങ ളായ കെവി സതീശന്‍,സിപി ബാലസുബ്രഹ്മണ്യന്‍, എന്‍.രാമ കൃഷ്ണ ന്‍,വാര്‍ഡ് മെമ്പര്‍ സിപി ജയ എന്നിവര്‍ സംബന്ധിച്ചു.ലോക്കല്‍ സെക്രട്ടറി ദിലീപ് സ്വാഗതവും ജോ.സെക്രട്ടറഇ അഗ്നി ശിഖ നന്ദി യും പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി തച്ചനാട്ടുകര പ്ര വാസി സഖാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വിതരണം നടത്തി.ഒറ്റപ്പാലം എം എല്‍എ അഡ്വ കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.സിപിഎം തച്ചനാ ട്ടുകര ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍,ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഇഎം നവാസ്,പ്രസിഡന്റ് ഹംസ സി,ഹാരിസ് ടി,സിപി സൈതലവി,എന്‍ രാമകൃഷ്ണ്‍,വാര്‍ഡ് മെമ്പര്‍ സിപി ജയ,അഷ്‌റഫ് കുന്നുംപുറം,സെബിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!