പാലക്കാട്:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതു ജനങ്ങള്‍ക്കായി മിഴിവ് 2021 എന്ന പേരില്‍ ഓണ്‍ലൈന്‍ വീഡിയോ മത്സരം സംഘടി പ്പിക്കുന്നു. ജനുവരി 26 വരെ  www.mizhiv.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെ ടുക്കാം. ‘നിങ്ങള്‍ കണ്ട വികസന കാഴ്ച’ എന്നതാണ് വിഷയം.
കഴിഞ്ഞ നാലര വര്‍ഷത്തെ സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വീഡിയോകള്‍ക്ക് ആധാരമാക്കാം. പ്രൊഫ ഷണല്‍ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷന്‍/ ഡോക്യുഫിക്ഷന്‍/ അനിമേഷന്‍ (3ഡി/2ഡി), നിശ്ചല ചിത്രങ്ങള്‍ മൂവിയാക്കുക തുടങ്ങി ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റാണ്. ക്രെഡിറ്റ്സ്, ലഘുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച് ഡി (1920ഃ1080) എം.പി-4 ഫോര്‍മാറ്റില്‍ വേണം അപ്ലോഡ് ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ജനുവരി  26 വരെ വീഡിയോ അപ്ലോഡ് ചെയ്യാം. അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പ്രമുഖ സിനിമ -പരസ്യ സംവിധായകര്‍ വിലയിരുത്തി സമ്മാനങ്ങള്‍ നിശ്ചയിക്കും. ഒന്നാം സമ്മാനം – ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം – 50,000 രൂപ, മൂന്നാം സമ്മാനം – 25,000 രൂപ, പ്രോത്സാഹന സമ്മാനം – 5000 രൂപ വീതം 5 പേര്‍ക്ക്.സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവ ര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മിഴിവ് ഓണ്‍ലൈന്‍ മത്സര പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ &പി ആര്‍ ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. മിഴിവ് മത്സര ത്തിലെ എന്‍ട്രികളുടെ വകര്‍പ്പവകാശം ഐ &പി ആര്‍ വകുപ്പി നായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!