പാലക്കാട്:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യല്‍ റോള്‍ ഒബ്സര്‍വര്‍ ഐശ്വര്യ സിംഗ് ജില്ലയില്‍ സന്ദര്‍ശനം നടത്തി.ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുമായി ഒബ്സര്‍വര്‍ ചര്‍ച്ച നടത്തി.തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധനയുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും ആശയവിനിമയം നടത്തി.ജില്ലാ കലക്ടറുടെ ചേംബര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഇടുക്കി, കോട്ടയം ജില്ലകളിലെ ജില്ലാ കലക്ടര്‍മാരും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരും വീഡിയോ കോണ്‍ഫറന്‍സ് മുഖേന യോഗത്തില്‍ പങ്കെടുത്തു.സബ് കലക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ എന്നിവരുമായി പ്രത്യേക യോഗം ചേര്‍ന്നു.ഇതില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.തുടര്‍ നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി.
