പാലക്കാട്: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വനംവകുപ്പ് ജീവനക്കാര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വനംവകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ മാനദണ്ഡം പരിഷ് കരിക്കുക, ഓണ്‍ലന്‍ ട്രാന്‍സ്ഫര്‍ അപകാതകള്‍ പരിഹരിക്കുക, ഡി.എഫ്.ഇ.ഒ.സി. സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ച് ശാക്തീകരിക്കുക, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരുടെ സ്ഥാനക്കയറ്റം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാളിമുത്തു നഗറില്‍ (മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എ സേതുമാധവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുധീഷ്കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആര്.ദിന്‍ഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ദീപക് പ്രവര്‍ത്തനറിപ്പോര്‍ട്ടും, ട്രഷറര്‍ എസ്.മധു വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിജു, വനകുടുംബം ജില്ലാ സെക്രട്ടറി എം.ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു .മുഖ്യ മന്ത്രിയുടെ വനംമെഡല് നേടിയ ജീവനക്കാര്‍, സര്‍വീസില്‍ നിന്നും വിരമിച്ചവര്‍, എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.ശ്രീനിവാസന് ഉദ്ഘടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. പൊതുചര്‍ച്ചയും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
ജില്ലാ കമ്മിറ്റി ഭാരവാഹികള്‍: കെ.സുധീഷ്കുമാര്‍ (പ്രസിഡന്റ്), എം.മൊഹമ്മദ് സുബൈര്‍ (സെക്രട്ടറി), വി.നാരായണന്‍കുട്ടി (ജോ.സെക്രട്ടറി), എസ്.മധു (ട്രഷറര്‍). പി.പ്രകാശന്, ശ്രീനിവാസന്, എസ്.രമേഷ്, കെ.എ മുഹമ്മദ് ഹാഷിം, ബി.സജയകുമാര്‍, എം.അമല്‍ദേവ്, കെ.ദീപക്, വി.രഞ്ജിത്ത്, കെ.ഗിരീഷ്, അഖില്‍ (സംസ്ഥാന കൗണ്‍സില്‍ അംഗം), വി.എ സതീഷ്, ഗോപി, രമേഷ്കുമാര്‍, സജീഷ്, എം.ഹരി, അമ്പിളി (ജില്ലാ കമ്മിറ്റി അംഗം).
