തിരുവനന്തപുരം: കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രഖ്യാപിച്ച 2025-ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡുകളിലും 2026-ലെ സ്പെഷ്യല്‍ കാറ്റഗറി അവാര്‍ഡുകളിലും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉജ്ജ്വല നേട്ടം. വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനമടക്കം അഞ്ച് പുരസ്കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കരസ്ഥമാക്കി യത്. 2023-24 കാലയളവിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മികച്ച 42 തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ നാല് സ്ഥാപനങ്ങള്‍ ഇടംപിടിച്ചത്.
കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമപഞ്ചായത്ത് ദീന് ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സുസ്ഥിര വികസന പുരസ്ക്കാരത്തില്‍ ‘സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍’ എന്ന വിഭാഗത്തി ല്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ പുരസ്കാരത്തിന് കീഴില്‍ ‘ആരോഗ്യ കരമായ പഞ്ചായത്ത് വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്തും, ശിശു സൗഹൃദ പഞ്ചായത്ത് വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ ഗ്രാമപഞ്ചായത്തും ദേശീ യതലത്തില്‍ മൂന്നാം സ്ഥാനം നേടി.ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ കേരളത്തിന് തിള ക്കമേറിയ വിജയമാണ് ലഭിച്ചത്.
‘നാനാജി ദേശ്മുഖ് മികച്ച പഞ്ചായത്ത് സുസ്ഥിര വികസന പുരസ്കാരം 2025’ വിഭാഗത്തില്‍ രാജ്യ ത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായ ത്ത് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കോടി രൂപയാണ് ഈ പുരസ്കാരത്തിന് സമ്മാനമായി ലഭിക്കുക. മറ്റ് വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം ഒരു കോടി, 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.2024-25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്ര ഖ്യാപിച്ച 2026-ലെ സ്പെഷ്യല്‍ കാറ്റഗറി അവാര്‍ഡിലും കേരളം നേട്ടം തുടര്‍ന്നു. കണ്ണൂര്‍ ജില്ലയി ലെ കതിരൂര്‍ ഗ്രാമപഞ്ചായത്ത് ‘ആത്മനിര്‍ഭര്‍ പഞ്ചായത്ത് സ്പെഷ്യല്‍ അവാര്‍ഡ്’ വിഭാഗത്തില്‍ ദേശീയതലത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. 50 ലക്ഷം രൂപയാണ് കതിരൂര്‍ പഞ്ചായത്തിന് പുരസ്കാര തുകയായി ലഭിക്കുക.
കേന്ദ്ര മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനകള്‍ക്ക് ശേഷമാണ് ഈ അവാര്‍ഡുകള്‍ നല്കി യിരിക്കുന്നത്.ജൂണ്‍ മൂന്നിന് ന്യൂഡല്‍ഹിയില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഗ്രാമീണ തലത്തില്‍ നടപ്പിലാക്കുന്നത് വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത പഞ്ചായത്ത് അഡ്വാന്‍സ്മെന്റ് ഇന്‍ഡക്സ് എന്ന നൂതന മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്. ഈ ഇന്‍ഡക് സിലെ ഉയര്‍ന്ന സ്കോറുകളുടെയും ഫീല്‍ഡ് തലത്തിലുള്ള സൂക്ഷ്മപരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കേരളത്തിലെ പഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചത്. മികച്ച വിജയം നേടിയ തദ്ദേശ സ്ഥാപനങ്ങളെയും അതിന് നേതൃത്വം നല്കിയ ജനപ്രതിനിധികളെയും ഉദ്യോഗ സ്ഥരെയും റൂറല്‍ ഡയറക്ടര്‍ അഭിനന്ദിച്ചു.
