Day: May 10, 2025

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ്; കൈരളി ചിണ്ടക്കി ജേതാക്കള്‍

അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി യുവജനവിഭവ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് സീ സണ്‍ നാലില്‍ കൈരളി ചിണ്ടക്കി ജേതാക്കളായി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലയ യുവശ്രീ വീരുന്നൂരിനെ പരാജയപ്പെടുത്തിയാണ്…

കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം നല്‍കി ഏഴുവയസ്സുകാരി

കോട്ടോപ്പാടം: കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം നല്‍കി ഏഴു വയസ്സുകാരി മാതൃകയായി. കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്‍ത്ത കനായ ചള്ളപ്പുറത്ത് സുധീഷ്- പ്രജിത ദമ്പതികളുടെ മകള്‍ അമേയയാണ് തലമുടി ദാനം ചെയ്തത്. റേഡിയേഷനും കീമോയും എടുക്കുന്ന കാന്‍സര്‍രോഗികള്‍ക്ക് മുടി…

യുവാവിന്റെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചെടുത്തു

മണ്ണാര്‍ക്കാട് : ബൈക്കപകടത്തില്‍ പരിക്കുപറ്റിയ യുവാവിന്റെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം അഗ്നിരക്ഷാസേന സുരക്ഷിതമായി മുറിച്ചുമാറ്റി. ഇന്ന് രാവിലെ 11.15 നായിരുന്നു സംഭവം. കോട്ടോപ്പാടത്ത് വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടിയ സൈഫുദ്ധീന്‍ (24) എന്ന യുവാവിനാണ് അഗ്നിരക്ഷാസേന…

മഞ്ചേരിയില്‍ വാഹനാപകടത്തില്‍ എടത്തനാട്ടുകര സ്വദേശി മരിച്ചു

മലപ്പുറം : മഞ്ചേരി മരത്താണിയില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍യാത്രികനാ യിരുന്ന എടത്തനാട്ടുകര സ്വദേശി മരിച്ചു. കല്ലടി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ താഴത്തെ പീടിക റഫീഖ് മാസ്റ്ററാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. മൃത ദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി…

വന്യമൃഗശല്യം തടയാന്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിക്കണം :സ്വതന്ത്ര കര്‍ഷക സംഘം

അലനല്ലൂര്‍: മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ സൗരോര്‍ജ വേലികള്‍ ഉടന്‍ നിര്‍മിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം(എസ്.കെ.എസ്) എടത്തനാട്ടുകര മേഖലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അലി പടുവന്‍പാടന്‍ അധ്യ…

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം :കെ.എസ്.പി.എല്‍.

മണ്ണാര്‍ക്കാട്: 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ.എസ്. പി.എല്‍) നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കാതെ…

നിപ: 94 പേര്‍ സമ്പര്‍ക്ക പട്ടികയില്‍; എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. ഇന്ന് (ശനി) 37…

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം : നാലുകോടി അനുവദിച്ച് എം.എല്‍.എ.

മണ്ണാര്‍ക്കാട് : നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തകര്‍ന്നുകിട ക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും കുളിക്കടവ്, പാചകപ്പുര പ്ര വൃത്തികള്‍ക്കുമായി നാല് കോടി രൂപ അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്നാണ് വികസനപ്രവൃത്തികള്‍ക്കായി തുക അനുവദിച്ചത്. പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ താഴെ…

ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

*കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079 മണ്ണാര്‍ക്കാട് : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന യൂണിവേഴ്‌…

എസ്.എസ്.എല്‍.സി; എം.ഇ.എസിന് മിന്നും ജയം

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയവും നൂറ് സമ്പൂര്‍ണ എപ്ലസുമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതായി എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇത് പതിനൊന്നാം തവണയാണ് സ്‌കൂള്‍ നൂറുശതമാനം വിജയം നേടുന്നത്. പരീക്ഷയെഴുതിയ 840 വിദ്യാര്‍ഥികളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും…

error: Content is protected !!