മണ്ണാര്‍ക്കാട് : നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തകര്‍ന്നുകിട ക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും കുളിക്കടവ്, പാചകപ്പുര പ്ര വൃത്തികള്ക്കുമായി നാല് കോടി രൂപ അനുവദിച്ചതായി എന്‍.ഷംസുദ്ദീന് എം.എല്‍.എ അറിയിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്നാണ് വികസനപ്രവൃത്തികള്‍ക്കായി തുക അനുവദിച്ചത്.
പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ താഴെ
റോഡുകള്‍:
1.പുറ്റാനിക്കാട്- ടിപ്പുസുല്‍ത്താന്‍ റോഡ് (കോട്ടോപ്പാടം പഞ്ചായത്ത് ,വാര്‍ഡ് 5, 6)40 ലക്ഷം.
2.മുറിയക്കണ്ണി – കൈരളി റോഡ് ( അലനല്ലൂര്‍ പഞ്ചായത്ത് ,വാര്‍ഡ് 5)25 ലക്ഷം
3.കൊണ്ടോക്കി അംഗനവാടി റോഡ് ( കുമരംപുത്തൂര്‍ പഞ്ചായത്ത് ,വാര്‍ഡ് 12)27 ലക്ഷം
4.പോത്തോഴിക്കാവ് – കുരങ്ങന്‍ചോല ലിങ്ക് റോഡ് ( മണ്ണാര്‍ക്കാട് നഗരസഭ, വാര്‍ഡ്28) 20 ലക്ഷം
5.തെങ്കര – കോല്‍പ്പാടം റോഡ് ( തെങ്കര പഞ്ചായത്ത് ,വാര്‍ഡ് 7 ) 25 ലക്ഷം
6.ചെമ്മണ്ണൂര്‍ – കൊല്ലംകടവ് റോഡ് (അഗളി പഞ്ചായത്ത് ,വാര്‍ഡ് 2,3) 20 ലക്ഷം
7.കുലുക്കൂര്‍ – തൂവ്വ റോഡ് (ഷോളയൂര്‍ പഞ്ചായത്ത് ,വാര്‍ഡ് 4 ) 15 ലക്ഷം
8.കാര മില്ലുംപടി ചാവാലിതോടിന് അപ്രോച്ച് റോഡ് (അലനല്ലൂര്‍ പഞ്ചായത്ത്,വാര്‍ഡ് 15 )10 ലക്ഷം
9.കൊമ്പം വടശ്ശേരിപ്പുറം ജുമാ മസ്ജിദ് റോഡ് ( കോട്ടോപ്പാടം പഞ്ചായത്ത്, വാര്‍ഡ് 12) 35 ലക്ഷം
10.പറമ്പുള്ളി പി. സി. റോഡ് (കുമരംപുത്തൂര്‍ പഞ്ചായത്ത്,വാര്‍ഡ് 10 ) 10ലക്ഷം
11.കുന്തിപ്പുഴ – പാണ്ടിക്കാട് – പയ്യനെടം ബൈപ്പാസ് റോഡ്(മണ്ണാര്‍ക്കാട് നഗരസഭ,വാര്‍ഡ് 1,2) 20 ലക്ഷം
12.റോസ് ഗാര്ഡന് റോഡ് (തെങ്കര പഞ്ചായത്ത് ,വാര്‍ഡ് 11) 20 ലക്ഷം
13.കുറുക്കത്തിക്കല്ല് ഊര് റോഡും ഇന്റര്‍ലോക്കും (പുതൂര്‍ പഞ്ചായത്ത് ,വാര്‍ഡ് 2) 15 ലക്ഷം
14.കൊടിയംകുന്ന് -കോട്ടക്കുന്ന് റോഡ് (അലനല്ലൂര്‍ പഞ്ചായത്ത്, വാര്‍ഡ് 16 ,5 )18 ലക്ഷം
15.കൊമ്പം കാപ്പുംകുന്ന് കുളര്മുണ്ടപ്പാടം റോഡ്(കോട്ടോപ്പാടം പഞ്ചായത്ത്,വാര്‍ഡ് 12) 15 ലക്ഷം
16.മൊടാം തോട് ഓഡിറ്റോറിയം റോഡ്(കുമരംപുത്തൂര്‍ പഞ്ചായത്ത്, വാര്‍ഡ് -17) 10 ലക്ഷം
17.മുണ്ടക്കണ്ണി ചര്‍ച്ച് റോഡ് (തെങ്കര ഗ്രാമപഞ്ചായത്ത്, വാര്‍ഡ് -15)10ലക്ഷം
18.കോട്ടത്തറ – തേക്ക്മുക്കിയൂര്- കൂടപ്പെട്ടി റോഡ് (ഷോളയൂര്‍ പഞ്ചായത്ത് ,വാര്‍ഡ് 1) 15 ലക്ഷം
19.പട്ടംതൊടിക്കുന്ന് – പൊതുവപ്പാടം എസ്.ടി. റോഡ്(കോട്ടോപ്പാടം പഞ്ചായത്ത് ,വാര്‍ഡ് 3)15 ലക്ഷം
20.അത്താണിപ്പടി സെന്റര്‍ റോഡ് (അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്,വാര്‍ഡ് 9) 5 ലക്ഷം
കൂടാതെ മണ്ണാര്‍ക്കാട് നഗരസഭ അരയംകോട് കുളിക്കടവിന് 15 ലക്ഷവും കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം എ.യു.പി. സ്കൂളില്‍ പാചകപ്പുരക്ക് 10ലക്ഷം രൂപയും അനുവദിച്ചതായും എം.എല്‍.എ. അറിയിച്ചു.
