അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി യുവജനവിഭവ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അട്ടപ്പാടി ട്രൈബല്‍ ഫുട്ബോള്‍ ലീഗ് സീ സണ്‍ നാലില്‍ കൈരളി ചിണ്ടക്കി ജേതാക്കളായി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലയ യുവശ്രീ വീരുന്നൂരിനെ പരാജയപ്പെടുത്തിയാണ് കൈരളി ചാംപ്യന്മാരാ യത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രീന്‍വാലി മുക്കാലിയെ പരാജയപ്പെടുത്തി അസ്ട്രോ പാടവയല്‍ മൂന്നാം സ്ഥാനക്കാരായി. ടൂര്‍ണമെന്റിലെ താരമായി സഞ്ജിത് വീരന്നൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍ കീപ്പറായി മനു ചിണ്ടക്കി, എമര്‍ജിങ് പ്ലേയറായി വൈഷ്ണവ് ചിണ്ടക്കി, മികച്ച ഗോള്‍ സ്കോററായി ഡുമ്മന് വീരന്നൂര്‍, മികച്ച ഡിഫന്‍ഡ റായി ഹരീഷ് ചിണ്ടക്കി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളി ലായി അഗളി പഞ്ചായത്ത് മൈതാനത്ത് നടന്ന മത്സരത്തില്‍ അട്ടപ്പാടിയിലെ കുടുംബ ശ്രീ സ്പെഷ്യല്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 47 യുവജനക്ലബുകളുടെ ഫുട്ബോള്‍ ടീമുകളാണ് പങ്കെടുത്തത്. ഫുട്ബോള്‍ ആണ് ലഹരി; സേ നോ ടു ഡ്രഗ്സ് എന്ന സന്ദേശമുയര്‍ത്തിയാണ് മത്സരങ്ങള്‍ നടത്തിയത്.ഫൈനല്‍മത്സരം ഉദ്ഘാടനവും സമ്മാനദാന വും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് നിര്‍വഹി ച്ചു . കുടുംബ ശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി അസി. പ്രൊജക്ട് ഓഫി സര് ബി.എസ് മനോജ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്, യൂത്ത് കോര്‍ഡിനേ റ്റര്‍മാരായ രാ ജേഷ്, സുരേഷ്, ഗണേഷ്, ചന്ദ്രന്, പഞ്ചായത്ത് സമിതി പ്രസിഡന്റ്, സെക്രട്ടറി, അംഗങ്ങ ള്‍, കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
