അലനല്ലൂര്‍: മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ സൗരോര്‍ജ വേലികള്‍ ഉടന്‍ നിര്‍മിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം(എസ്.കെ.എസ്) എടത്തനാട്ടുകര മേഖലാ കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അലി പടുവന്‍പാടന്‍ അധ്യ ക്ഷനായി.മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. 16,17 തീയതികളില്‍ പാലക്കാട് കോട്ട മൈതാനത്ത് വെച്ച് നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളത്തില്‍ 300 പേരെ പങ്കെടുപ്പിക്കും.മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. ഹംസപ്പ,മേഖലാ ജനറല്‍ സെക്രട്ടറി പി. അന്‍വന്‍ സാദത്ത്,ഭാരവാഹികളായ എം.അബ്ദു മാസ്റ്റര്‍, അക്ബര്‍ പാറോക്കോട്, സലാം പടുകുണ്ടില്‍, നാണി പൂളക്കല്‍, പ്രവാസി ലീഗ് മേഖലാ പ്രസിഡന്റ്് ടി.പി.ആദം, ബാപ്പു തൂവശ്ശേരി, നിജാസ് ഒതുക്കുംപുറത്ത്,അലി വെള്ളേങ്ങര,അബൂബക്കര്‍ കാപ്പുങ്ങല്‍, മുഹമ്മദാലി മാസ്റ്റര്‍, പ്രവാസി ഹൗസിങ്ങ് സൊസൈറ്റി സെക്രട്ടറി ഷൗക്കത്തലി മുഹമ്മ ദ് കുട്ടി, അലി പടുകുണ്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
