മണ്ണാര്‍ക്കാട്: 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പന്ത്രണ്ടാം പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്. പി.എല്‍) നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കാതെ പ്രീ മിയം തുക വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.പ്രസിഡന്റ് എം.അബ്ദു മാസ്റ്റര്‍ അധ്യ ക്ഷനായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.പി.എല്‍ മണ്ഡലം ക മ്മിറ്റി മണ്ണാര്‍ക്കാട് സി.എച്ച്. സെന്ററിനായി സ്വരൂപിച്ച ഫണ്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി സി.എച്ച് സെന്റര്‍ ചെയര്മാന് ടി.എ. സലാം മാസ്റ്റര്‍ ക്ക് കൈമാറി. കെ.എസ്.പി.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.യൂസഫ് മിഷ്കാത്തി മു ഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, പി.മുഹമ്മദലി അന്‍സാരി, പാറയി ല്‍ മുഹമ്മദലി, അക്ബറലി പാറോക്കോട്, കെ.സി.അബ്ദുറഹ്മാന്, അബൂബക്കര്‍ കാപ്പു ങ്ങല്‍, എന്‍.കുഞ്ഞയമു, പി. ഷൗക്കത്തലി, കെ.എസ്.ടി.യു മുന്‍ സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
