കോട്ടോപ്പാടം: കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം നല്കി ഏഴു വയസ്സുകാരി മാതൃകയായി. കോട്ടോപ്പാടം കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ പ്രവര്ത്ത കനായ ചള്ളപ്പുറത്ത് സുധീഷ്- പ്രജിത ദമ്പതികളുടെ മകള്‍ അമേയയാണ് തലമുടി ദാനം ചെയ്തത്. റേഡിയേഷനും കീമോയും എടുക്കുന്ന കാന്‍സര്‍രോഗികള്‍ക്ക് മുടി കൊഴിയുമ്പോള്‍ വിഗുണ്ടാക്കാനാണ് മുടി ഉപയോഗിക്കുന്നത്. അമേയ മൂന്ന് വര്‍ഷ ത്തോളമായി പരിപാലിച്ച് മുടി നീട്ടിവളര്‍ത്തിയതും കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി യായിരുന്നു. 14 ഇഞ്ച് നീളത്തില്‍ മുറിച്ചെടുത്ത മുടി കൈത്താങ്ങ് കൂട്ടായ്മ ജനറല്‍ സെക്രട്ടറി കോടിയില്‍ സാജിദ്, ഉമ്മര്‍ ഒറ്റകത്ത് എന്നിവരെ ഏല്‍പ്പിച്ചു. തൃശൂരില്‍ കാന്‍സര്‍ രോഗികള്‍ക്കായുള്ള മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്ബാങ്കിലേക്ക് മുടി കൊറിയറില്‍ അയച്ചുനല്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
