മലപ്പുറം : മഞ്ചേരി മരത്താണിയില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്യാത്രികനാ യിരുന്ന എടത്തനാട്ടുകര സ്വദേശി മരിച്ചു. കല്ലടി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ താഴത്തെ പീടിക റഫീഖ് മാസ്റ്ററാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. മൃത ദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.