മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയവും നൂറ് സമ്പൂര്‍ണ എപ്ലസുമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതായി എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഇത് പതിനൊന്നാം തവണയാണ് സ്കൂള്‍ നൂറുശതമാനം വിജയം നേടുന്നത്. പരീക്ഷയെഴുതിയ 840 വിദ്യാര്‍ഥികളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച ഗ്രേഡോടെ ഉപരിപഠനത്തിന് യോഗ്യരായി. നൂറ് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങ ളിലും എപ്ലസുണ്ട്. 64 വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് എപ്ലസ് ലഭിച്ചു. ജൂണില്‍ തുടങ്ങിയ വിജയശ്രീ പ്രവര്‍ത്തനങ്ങളാണ് വിജയത്തിന് ആധാരമെന്ന് സ്കൂള്‍ അധികൃ തര് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാലയ ത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്. എന്‍.എം.എം.എസ്. ദേശീയ മത്സരപരീക്ഷയിലും കലാകായിക മേളകളിലും സംസ്ഥാനതലത്തില്‍ മികവുതെളിയിക്കാറുണ്ട്. വിജയിക ളെ മാനേജ്മെന്റ് പി.ടി.എ., അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ അനുമോദിച്ചു. സ്കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍, ഡെപ്യുട്ടി എച്ച്.എം. പി.എം ഹഫ്സത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
