മണ്ണാര്‍ക്കാട് : ബൈക്കപകടത്തില്‍ പരിക്കുപറ്റിയ യുവാവിന്റെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം അഗ്നിരക്ഷാസേന സുരക്ഷിതമായി മുറിച്ചുമാറ്റി. ഇന്ന് രാവിലെ 11.15 നായിരുന്നു സംഭവം. കോട്ടോപ്പാടത്ത് വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടിയ സൈഫുദ്ധീന്‍ (24) എന്ന യുവാവിനാണ് അഗ്നിരക്ഷാസേന തുണയായത്. ഇയാളുടെ കൈവിരലിന് പരിക്കുപ റ്റിയതിനെ തുടര്‍ന്നാണ് മോതിരം വിരലില്‍ കുടുങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ഷിന്റു മറ്റുസേനാ അംഗങ്ങളായ ഷബീര്‍, ശ്രീജേഷ്, ഷോബിന്‍ദാസ് എന്നിവരെത്തി വലിയ കത്രിക ഉപയോഗിച്ച് മോതിരം വിരലില്‍ നിന്നും മുറിച്ചുനീക്കുകയായിരുന്നു.
