മണ്ണാര്‍ക്കാട്:ലോക് ഡൗണ്‍ ഇളവുകളില്‍ റസ്റ്റോറന്റുകളില്‍ അമ്പ ത് ശതമാനം സീറ്റിംഗില്‍ ഇരുത്തി ഭക്ഷണം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സമൂഹ സുരക്ഷയും, തൊഴിലാളികളു ടെയും, ഉടമകളുടെയും സുരക്ഷ കണക്കിലെടുത്തും മണ്ണാര്‍ക്കാട്ടെ റസ് റ്റോറന്റുകള്‍ വരുന്ന 15 ദിവസത്തേക്ക് കൂടി പാര്‍സല്‍ മാത്രം നല്കിയാല് മതിയെന്ന് ഇന്ന് ചേര്‍ന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോ റന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു.കെ.എച്ച്.ആര്.എ മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസി ഡന്റ് എന്‍.ആര്. ചിന്മയാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ ത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസി.സി.സന്തോഷ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി അബ്ബാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എ.നാസര്‍, ഫിറോസ് ബാബു, ശ്രീധരന്, നാസര്‍ ചില്ലീസ്, കതിര്‍വേല്‍, ജയന്, ഫസല്‍, ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.