മണ്ണാര്‍ക്കാട്:കോഴിക്കോട് സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പത്ത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡി ല്‍.മേലാറ്റൂര്‍ മൂനാടി സ്വദേശി രാജേഷ് എന്ന രാജു (28)തിരുവാഴാം കുന്ന് അമ്പലപ്പാറ സ്വദേശി മഹേഷ്(30)എടത്തനാട്ടുകര കാപ്പ്പറമ്പ് സ്വദേശി ഷാഹുല്‍ ഹമീദ് എന്ന കുഞ്ഞാണി (28)എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് മൂവ രേയും നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പരാതിക്കാ രനും കോഴിക്കോട് സ്വദേശിയുമായ നാസര്‍ എന്നയാള്‍ പാലക്കാട് സ്വദേശിയായ ഒരാളില്‍ നിന്നും 49ലക്ഷം രൂപക്ക് ഒരുകിലോ സ്വര്‍ ണം കച്ചവടം ഉറപ്പിച്ചതിനനുസരിച്ച് പത്ത് ലക്ഷം മുന്‍കൂര്‍ തുക ആവശ്യപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം മെയ് 28 ന് ഉച്ചക്ക് രണ്ടരക്ക് പത്ത് ലക്ഷം രൂപയുമായി എടത്തനാട്ടുകരയില്‍ കാറു മായി എത്തിയ നാസറിനെ അതേ കാറില്‍ പാലക്കാട് സ്വദേശിയു ടെ ആളകള്‍ തട്ടിക്കൊണ്ടു പോകുകയും, ദേഹോപദ്രവം ഏല്‍പ്പിച്ച് രാത്രി ഏഴരയോടെ മോചിപ്പിക്കുകയുമായിരുന്നു. സംഘത്തില്‍ അഞ്ചിലധികം പേര്‍ ഉള്ളതായാണ് സൂചന.പഴയ സ്വര്‍ണ്ണം വില്‍ക്കു ന്നതിന് സഹായിക്കുന്ന ബ്രോക്കര്‍മാരാണ് കോഴിക്കോട് സ്വദേശി യെ പാലക്കാടുള്ള സൂത്രധാരനുമായി ബന്ധപ്പെടുത്തിയത് എന്നാണ് സൂചന. മെയ് 28 ന് നടന്ന സംഭവത്തില്‍ മെയ് 29 ന് വൈകീട്ടാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
നാട്ടുകല്‍ സി.ഐ.ജെ.ടി അനീഷ് ലാല്‍, എസ്.ഐ. അനില്‍ മാത്യു, എ.എസ്. ഐ മാരായ ഷരീഫ്, രാമദാസ്, രാകേഷ്, പോലീസുകാരാ യ അന്‍വര്‍ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്. പ്രതികളിലൊരാളായ രാജേഷ് മേലാറ്റൂര്‍, ചാലിശ്ശേരി, നാട്ടുകല്‍, ഊട്ടി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കേസില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും നാട്ടുകല്‍ പോലീസ് അറിയിച്ചു.